ഹസിന രാജി വച്ചതിനു പിന്നാലെ ബംഗ്ളാദേശില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബംഗ്ളാദേശ് ആര്‍മി ചീഫ് സ്ററാഫ് വേക്കര്‍ ഉസ്സമാന്‍ പ്രഖ്യാപിച്ചിരുന്നു. പാര്‍ട്ടികളുമായി നടത്തിയ ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ ധാരണയായിരുന്നു. പ്രസിഡന്‍റ് മുഹമ്മദ് ഷഹാബുദ്ദീനുമായി ചര്‍ച്ച നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രക്ഷോഭം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ക്ക് കത്തു നല്‍കാന്‍ ധാക്ക സര്‍വകലാശാല പ്രൊഫസര്‍ ആസിഫ് നസ്റുളിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
രാജി വച്ചതിന് പിന്നാലെ പ്രക്ഷോഭകാരികള്‍ ഷെയ്ഖ് ഹസീനയുടെ ഔദ്യോഗിക വസതിയിലേക്ക് ഇടിച്ചു കയറി കൊള്ളയടിച്ചു. വസതിയില്‍ സ്ഥാപിച്ചിരുന്ന ഹസീനയുടെ പിതാവ് മുജിബുര്‍ റപ്മാന്‍റെ പ്രതിമയും തകര്‍ത്തു. അതിനു പുറമേ ഹസീനയുടെ പാര്‍ട്ടി ഓഫിസുകള്‍ക്കു കൂടി തീയിട്ടാണ് പ്രക്ഷോഭകാരികാള്‍ ഹസീനയുടെ രാജി ആഘോഷിച്ചത്. 15 വര്‍ഷം നീണ്ടു നിന്ന ഭരണം സംവരണത്തെച്ചൊല്ലിയുടെ സമരത്തോടെയാണ് ഹസീനയുടെ കൈവെള്ളയില്‍ നിന്ന് ഒലിച്ചു പോയത്.

Comments: